;)
02-01-2023
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് മലയാളി താരം നജില സി എം സി. പ്രഥമ വനിത അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമിനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മലയാളി താരം നജില തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്.
ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഓപ്പണറായ ഷഫാലി വര്‍മ്മയാണ് ലോകകപ്പില്‍ അണ്ടര്‍ 19 ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് നജില കാഴ്ച്ചവെച്ചത്. നജിലയുടെ മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 86 റണ്‍സില്‍ ചുരുക്കികെട്ടിയത്.

മൂന്നോവറില്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് നജ്‌ല വീഴ്ത്തിയത്. നജിലയ്‌ക്കൊപ്പം 2 വിക്കറ്റ് നേടിയ ഫലക് നാസും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് വി്ക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 14.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ആണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഷഫാലി വര്‍മ്മ 27 പന്തില്‍ 29 റണ്‍സ് നേടി.
റിസര്‍വ് താരമായാണ് നജില ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിച്ച ഗോഷും ടീമിലുണ്ട്


Leave a comment