
Saturday 31 December, 2022
വക്കം : വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ നടത്തിയ തീരദേശ ശുചീകരണം നാടിനും നാട്ടുകാർക്കും അഭിമാനമായി. കടൽ തീരങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി വക്കം വൊക്കേഷണൽ ഹയർ സ്കൂളിലെ കുട്ടികൾ മഹാകവി കുമാരനാശന്റെ ജന്മസ്ഥലമായ കായിക്കരയിൽ എത്തുന്ന വിദേശികൾക്കും സന്ദർശകർക്കും ശുദ്ധവായു ശ്വസിക്കുന്നതിനു വേണ്ടി കടൽ തീരം വൃത്തിയാക്കി. തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ശേഖരിച്ച് തരം തിരിച്ച് തീരം മനോഹരമാക്കി. ക്യാപിന്റെ സമാപന ദിവസം നടന്ന തീരശുചീകരണ പ്രവർത്തനങ്ങളിൽ ഹെഡ്മിട്രസ് ബിന്ദു. സി.എസ്, കടയ്ക്കാവൂർ സി.ഐ സജിൻ ലൂയിസ്, സി.പി.ഒ സൗദീഷ് തമ്പി, എ.സി.പി. ഒമാരായ പൂജ.എസ്, സിമി.എസ്, അദ്ധ്യാപകരായ വിമൽ ദാസ്, അനുപമ. വി.ജെ അനു. എ, സലീന. എസ് എന്നിവർ പങ്കെടുത്തു. തീരസംരക്ഷണ ഭാഗമായി രണ്ട് വേസ്റ്റ് ബിൻ കൂടി സ്ഥാപിക്കുക ചെയ്തു.


Leave a comment