
30-12-2022
സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.
അർബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബർ 3നാണ് പെലെയെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെലെ അർബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.


Leave a comment