
29-12-2022
കോഴിക്കോട്: നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവർ പിടിയിൽ. സുല്‍ത്താന്‍ബത്തേരി ചീരാല്‍ കരുണാലയത്തില്‍ കെ.കെ. ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് എം. ഷാജി(44), പുതിയങ്ങാടി പുത്തൂര്‍ ചന്ദനത്തില്‍ കെ. കാര്‍ത്തിക്(30), പെരുവയല്‍ കോയങ്ങോട്ടുമ്മല്‍ കെ. റാസിക്(29) എന്നിവരാണ് മെഡിക്കല്‍കോളേജ് പോലീസിന്റെ പിടിയിലായത്.
മെഡിക്കല്‍ കോളേജ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മായനാട് മുണ്ടിക്കല്‍താഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കോവൂര്‍ സ്വദേശിയായ അപ്പാര്‍ട്ട്മെന്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിന്റെ പ്രധാനകണ്ണികളെന്ന് പോലീസ് പറഞ്ഞു.
കുടുംബക്കാര്‍ ഒരുമിച്ച് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതാണെന്നാണ് ഇവര്‍ സമീപവാസികളോട് പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു, എസ്.ഐ.മാരായ അനു എസ്. നായര്‍, ഹരികൃഷ്ണന്‍, സുരേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


Leave a comment