കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എങ്ങനെ മാറ്റാം? ആര്‍ബിഐ പറയുന്നത് കേള്‍ക്കൂ

1

പേഴ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന നോട്ടുകളെ സംബന്ധിച്ച് പല തരത്തിലുള്ള ചോദ്യങ്ങളാണ് നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന നോട്ട് അത്, യഥാര്‍ത്ഥമാണോ അല്ലയോ എന്ന് തീര്‍ച്ചയായും നാം പരിശോധിക്കും. നോട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിറം വന്നാല്‍ അത് ഉപയോഗിക്കാനാവില്ലെന്ന് പലരും പലതവണ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിരിക്കും. കടയുടമകള്‍ പോലും അത്തരം നോട്ടുകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍, ആദ്യം തന്നെ പഴകിയതും കറപിടിച്ചതും നിറമുള്ളതുമായ നോട്ടുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പറയുന്നത് എന്താണെന്ന് നമുക്കൊന്ന് അറിയാം.

2

രാജ്യത്ത് കറന്‍സി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. നിയമത്തിന്റെ 22-ാം വകുപ്പ് പ്രകാരം ഇന്ത്യയില്‍ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ് ബാങ്കിന് അവകാശമുണ്ട്. നോട്ടുകളുടെ രൂപരേഖയും രൂപവും ഉള്ളടക്കവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പരിഗണിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായിരിക്കുമെന്ന് സെക്ഷന്‍ 25 പറയുന്നു.

3

ഇനി നമുക്ക് കറ പിടച്ചതും നിറം പിടിച്ചതുമായ നോട്ടുകളെക്കുറിച്ച് പറയാം. മഹാത്മാഗാന്ധി (പുതിയ) സീരീസില്‍ ഉള്‍പ്പെട്ട നോട്ടുകളില്‍ വരകളോ എഴുത്തോ നിറങ്ങളോ ഉണ്ടെങ്കിലും എല്ലാ നോട്ടുകളും നിയമാനുസൃതമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. നോട്ടിലെ സീരിയല്‍ നമ്പറുകള്‍ വായിക്കാന്‍ കഴിയണമെന്നേ ഉള്ളൂ. അത്തരം നോട്ടുകള്‍ ഏതെങ്കിലും ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് മാറ്റി വാങ്ങാം. 

4

നോട്ടില്‍ രാഷ്ട്രീയമോ മതപരമോ ആയ സന്ദേശങ്ങളോ ചിത്രങ്ങളോ എഴുതിയാല്‍ അത്തരം നോട്ടുകള്‍ മാറ്റാനാകില്ലെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇതുകൂടാതെ, ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകരമാണെങ്കില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) റൂള്‍സ്, 2009 അനുസരിച്ച് നോട്ടുകളുടെ കാര്യത്തില്‍ അത്തരം ക്ലെയിം ബാങ്ക് റദ്ദാക്കും.

ഏത് ബാങ്കിന്റെയും ശാഖ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് മുഷിഞ്ഞതോ കേടുപാടുകള്ഡ വന്നതോ ആയ  നോട്ടുകള്‍ മാറ്റാനും കഴിയും. മുഷിഞ്ഞ നോട്ടുകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ സര്‍ക്കുലറുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ബാങ്ക് ശാഖയിലോ റിസര്‍വ് ബാങ്ക് ഓഫീസിലോ ഇത്തരം നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റി വാങ്ങാം.

6

റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം ഒരാള്‍ക്ക് ഒരു സമയം പരമാവധി 20 നോട്ടുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ. കൂടാതെ, ഈ നോട്ടുകളുടെ ആകെ മൂല്യം 5000 രൂപയില്‍ കവിയാന്‍ പാടില്ല. നോട്ട് മാറുന്നതിന് ബാങ്കില്‍ ചാര്‍ജ് ഈടാക്കില്ല. നിങ്ങള്‍ക്ക് അത് എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. അതേസമയം, കത്തിച്ചതും വികൃതമാക്കിയതുമായ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല.

7

രണ്ട് കഷ്ണങ്ങളായ പത്ത് രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ പൊതുമേഖലാ ബാങ്കുകളിലോ, കറന്‍സി ചെസ്റ്റുകളിലോ, സ്വകാര്യ ബാങ്കുകളിലോ ആര്‍ബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാം. മനഃപൂര്‍വ്വം നശിപ്പിച്ച കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കില്ല. കരിഞ്ഞതോ രൂപം മാറിയതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. ഇവ റിസര്‍വ് ബാങ്ക് ഇഷ്യൂ ഓഫീസിലെത്തി മാറ്റണം. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വെറും കടലാസല്ല, 100 ശതമാനം പരുത്തി ഉപയോഗിച്ചാണ് അച്ചടിക്കുന്നതെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനാല്‍ നോട്ടുകള്‍ എളുപ്പത്തില്‍ കീറില്ല. 75 ശതമാനം കോട്ടണും 25 ശതമാനം ലിനനുമാണ് നോട്ടിലുള്ളത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started