ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

25-12-2022

ദില്ലി : ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേർന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകർ അറിയിച്ചത്.

”ക്രിസ്തുമസ് ആശംസകൾ.. ഈ സുവർണ ദിനത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം നമ്മുടെ സമൂഹത്തിലുണ്ടാകട്ടെ.. ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകളും, സമൂഹത്തെ സേവിക്കുന്നതിനുള്ള മനോഭാവവും ഈ ദിനത്തിൽ ഓർക്കുന്നു.. ”-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 96-ാം പതിപ്പ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നതാണ്. 2022-ലെ അവസാന മൻ കി ബാത്ത് ആകുമിത്. രാവിലെ 11 മണിക്കാണ് മൻ കി ബാത്ത് ആരംഭിക്കുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started