
24-12-2022
ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്‌നാട് അതിർത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഒരു കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാർ(45), ചക്കംപട്ടി സ്വദേശി മുനിയാണ്ടി(55) കന്നിസ്വാമി (60), ശൺമുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ(43) എന്നിവരാണ് മരിച്ച്. കുട്ടി അപകടത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്.


Leave a comment