അവഗണനയുടെ പട്ടികയിൽ അഞ്ചുതെങ്ങ് ടൂറിസം

kdvr

കടയ്ക്കാവൂർ: വിനോദ സഞ്ചാരത്തിനായി സർക്കാർ കോടികൾ മുടക്കി വികസനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ചരിത്രപ്രാധാന്യത്താലും പ്രകൃതി സൗന്ദര്യത്താലും ദൈവത്തിന്റെ പ്രിയപ്പെട്ട നാടെന്ന് പറയപ്പെടുന്ന അഞ്ചുതെങ്ങ് ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇന്നും അവഗണനയിൽ. ഒട്ടനവധി ചരിത്രപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചുതെങ്ങ് ഗ്രാമമാണ് അധികൃതരുടെ അനാസ്ഥയിൽപ്പെട്ട് ഇന്നും വികസനം മുരടിച്ചുനിൽക്കുന്നത്.

സമസ്ത മേഖലകളിലും ചരിത്രപ്രാധാന്യംകൊണ്ട് ഇടം നേടിയ അനുഗ്രഹീത നാടിനാണ് ഇന്നീ ദുരവസ്ഥ. ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ വകയിരുത്തിയിട്ടുള്ള പല പദ്ധതികളും, പ്രയോജനകരമല്ലാതെയോ മുടങ്ങിപ്പോവുകയോ ചെയ്തു. പ്രദേശത്തെ ടൂറിസം സാദ്ധ്യതകളുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ അടിയന്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.

തീരപ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച തീരദേശപാതയിൽ നിന്ന് അഞ്ചുതെങ്ങിനെ പൂർണമായും ഒഴിവാക്കിയ മട്ടാണ്.

അഞ്ചുതെങ്ങ് മുതലപ്പൊഴി – പെരുമാതുറ ബീച്ച് വികസന പദ്ധതി കുമാരനാശാൻ കാവ്യഗ്രാമം കടവ് പാലം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. പാർവതി പുത്തനാർ ദേശീയ ജലപാത പദ്ധതി യാഥാർത്ഥ്യമായില്ല. കായിക്കര കുമാരനാശാൻ സ്മാരകത്തിലെ കാവ്യഗ്രാമം പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. അഞ്ചുതെങ്ങ് തോണിക്കടവ് – കടയ്ക്കാവൂർ തൂക്കുപാലം തകർച്ചയുടെ വക്കിലാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started