
19-12-2022
തിരുവനന്തപുരം: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷം അതിരൂക്ഷമായി.തിരുവനന്തപുരത്തും,കൊച്ചിയിലും, തലശ്ശേരിയിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.കൂടാതെ കണ്ണൂരില്‍ ആഘോഷത്തിനിടെ 3 പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്‌ബോള്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.അനുരാഗ്,ആദര്‍ശ്,അലക്‌സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.സംഭവത്തില്‍ പ്രതികളായ ആറുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്കേറ്റു.എസ്.ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്.പ്രതികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനും കേസെടുത്തു
തിരുവനന്തപുരം പൊഴിയൂരിലും മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.പൊഴിയൂര്‍ എസ്.ഐ സജിക്കാണ് മര്‍ദ്ദനമേറ്റത്.മദ്യപിച്ചെത്തിയ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഇവരെ സ്ഥലത്തു നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥനു നേരെ ആക്രമണം ഉണ്ടായത്.എസ്.ഐക്ക് കൈയ്ക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിന്‍ പാറശ്ശാല പോലീസ് കസ്റ്റഡിയിലാണ്.
കൊല്ലം കൊട്ടാരക്കര പൂവറ്റൂരിലും ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായി.ഡി.വൈ.എഫ്.ഐ- എ.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് എറ്റുമുട്ടിയത്.
എറണാകുളത്തും ഫുട്‌ബോള്‍ ആഘോഷം സംഘര്‍ഷത്തിലേക്ക് വഴിമാറി.കലൂരില്‍ മെട്രോ സ്‌റ്റേഷനു മുന്‍പില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.സിവില്‍ പോലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു


Leave a comment