അറിവിന്ററെയും ആത്മീയതയുടെയും നിറവിൽ തീർത്ഥാടന മഹോത്സവത്തിന് ശിവഗിരി ഒരുങ്ങി.

19-12-2022

അറിവിന്ററെയും ആത്മീയതയുടെയും നിറവിൽ തീർത്ഥാടന മഹോത്സവത്തിന് ശിവഗിരി ഒരുങ്ങി. തീർത്ഥാടന ദിവസങ്ങളിൽ ശിവഗിരിയിൽ എത്തുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കുള്ള അന്നദാനമാണ് ഒരു പ്രത്യേകത. ഇതിനായി പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ സമർപ്പിക്കാം. അന്നദാനം സമർപ്പിക്കുന്നതിനായുള്ള ഈ വർഷത്തെ ആദ്യ ഉൽപ്പന്ന സമർപ്പണം ഇന്ന് നടന്നു. രാവിലെ 6 നു ശ്രീനാരായണ സഹോദര ധർമവേദിയുടെ സംസ്ഥാന വർക്കിംഗ് ചെയർമാനായ അജന്ത കുമാർ അദ്ധ്യക്ഷനായ ഗുരുവരം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളിൽ നിന്നും ഭക്ഷ്യ സമാഹരണ കൺവീനർ സജീവ് നാണുവിന്റെ നേതൃത്വത്തിൽ വിവിധ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ഊട്ടുപുരയുടെ ചുമതലയുള്ള സ്വാമി ജ്ഞാന തീർത്ഥ , സ്വാമി വിശ്രുതാമാനന്ദ എന്നിവർ പങ്കെടുത്തു. കേരളത്തിൻറെ നാനാഭാഗത്തുനിന്നുള്ള ഗുരുദേവ ഭക്തരാണ് ഉൽപ്പന്നങ്ങൾ സമർപ്പിക്കാനായി ശിവഗിരിയിൽ എത്തുന്നത്. ഈ വര്ഷം 50 ലക്ഷത്തിലധികം ഭക്തർ തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.

50 ലക്ഷത്തിൽ പരം ഭക്തരെ സ്വീകരിക്കാനായി ശിവഗിരി ഒരുങ്ങുകയാണ് . അന്പത്തിനായിരത്തിൽ അധികം ഭക്തർക്ക് ഒരേസമയം പരിപാടികൾ കാണാൻ ആവുന്ന പന്തലാണ് ശിവഗിരിയിൽ ഒരുങ്ങുന്നത് . ഒപ്പമുള്ള വേദിയിൽ ഇത്തവണ അത്യാധുനിക സജ്ജീകരണങ്ങൾ ഉണ്ടാവുമെന്നും അധികൃതർ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started