
18-12-2022
തിരുവനന്തപുരം: പേരൂര്‍ക്കട വഴലിയലില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പട്ടാപ്പകല്‍ പങ്കാളിയെ വെട്ടിക്കൊന്ന പ്രതി രാജേഷാണ് സെല്ലിനുള്ളില്‍ തൂങ്ങിമരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ഡിസംബര്‍ 15 ന് രാവിലെ 9 മണിയോടെ തിരുവനന്തപുരം പേരൂര്‍ക്കടക്കു സമീപം വഴയിലയില്‍ നടുറോഡില്‍ വെച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.റോഡിലൂടെ നടന്നു പോവുകയായിരുന്ന സിന്ധുവിനെ പിന്തുടര്‍ന്ന രാജേഷ് കഴുത്തിനും തലക്കും വെട്ടുകയായിരുന്നു.വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കിളിമാനൂരില്‍ ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വര്‍ഷമായി വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസം.അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.സിന്ധു അകന്നു പോകുന്നു എന്ന സംശയമാണ് കൊലക്കു കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.രാജേഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Leave a comment