
18-12-2022
കൊല്ലം: കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു.പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിതറ ബൗണ്ടര്‍ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ,സിന്ധു,ഷിഹാബുദ്ദീന്‍ എന്നിവരേയും മടത്തറ സ്വദേശികളായ രാഘവന്‍,ബിനു,ഫ്രാന്‍സിസ് എന്നിവര്‍ക്കുമാണ് നായയുടെ കടിയേറ്റത്.
ഈ സ്ഥലങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.പരിക്കുകള്‍ സാരമല്ല.ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.കടക്കല്‍,ചിതറ ഭാഗങ്ങളില്‍ തെരുവു നായയുടെ ശല്യം രൂക്ഷമാണെന്നും പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.


Leave a comment