
18-12-2022
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പതിനെട്ടുകാരിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.പുതുവത്സര ആഘോഷത്തിന് വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്.കൊച്ചി പോലീസാണ് സംഘത്തെ പിടികൂടിയത്.ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്മി എന്നിവരാണ് പിടിയിലായത്.
യുവതി താമസിച്ചിരുന്ന ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്നാണ് അധികൃതര്‍ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.പോലീസ് വീട്ടിലെത്തുമ്പോള്‍ സംഘം ലഹരിവസ്തുക്കള്‍ പാക്ക് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു.ഇവര്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ലഹരി വില്‍പ്പന നടത്തിയത്.കഴിഞ്ഞ മൂന്ന് മാസമായി വീട് കേന്ദ്രീകരിച്ച് സംഘം വില്‍പ്പന നടത്തിയിരുന്നു.
സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയാണ്.സംഘം ലഹരി വസ്തു എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് പോലീസ് പരിശോധിക്കുകയാണ്.സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.


Leave a comment