
18-12-2022
കൊച്ചി: എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു.മത്സ്യതൊഴിലാളിയായ ബാബു,മകള്‍ നിമ്മ്യ എന്നിവരാണ് മരിച്ചത്.ബാബുവും മകളും ഇന്നലെ രാത്രി മീന്‍പിടിക്കുവാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്.നിമ്യയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്.പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ രണ്ടുപേരേയും കണ്ടെത്തിയിരുന്നു.ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കടമക്കുടി ഗവ.വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച നിമ്മ്യ.


Leave a comment