കളക്ടറുടെ പരാതിപരിഹാര അദാലത്തിൽ 270 പരാതികൾ

16-12-2022

ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്കിൽ കളക്ടറോടൊപ്പം പരാതിപരിഹാര അദാലത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 270 പരാതികൾ.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 180 പരാതികളും തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 36 അപേക്ഷകളും സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 14 അപേക്ഷകളും സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 10 അപേക്ഷകളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 30 അപേക്ഷകളുമാണ്‌ ലഭിച്ചത്.

അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഉത്തരവ് സഹിതം കളക്ടർ കൈമാറി. 

കളക്ടർ ജെറോമിക് ജോർജ് അദാലത്തിൽ അധ്യക്ഷനായി.

അദാലത്തിൽ 10 അനന്തരാവകാശ സർട്ടിഫിക്കറ്റുകളും 18 റേഷൻകാർഡുകളും തരംമാറ്റത്തിനുള്ള നാല് ഉത്തരവുകളും റീസർവേ സംബന്ധിച്ച 18 ഉത്തരവുകളുമുൾപ്പെടെ 50 എണ്ണം കളക്ടർ വിതരണം ചെയ്തു. 

ചിറയിൻകീഴ് തഹസീൽദാർ ടി.വേണു, ഭൂരേഖ തഹസീൽദാർ കെ.എസ്.ഷിഹനാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started