
14-12-2022
ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശി അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമയെ പ്രതികള്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസിന്റേതാണ് നടപടി.
ഫാത്തിമയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ബന്ധുക്കളുടെ സഹായം തേടിയത്. ഇവര്‍ പറഞ്ഞതനുസരിച്ച് കൊല്ലം കുളത്തൂപ്പുഴയിലെ ദുര്‍മന്ത്രവാദികളെ സമീപിക്കുകയായിരുന്നു. യുവതിക്ക് മൂന്ന് തവണ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കടുത്ത മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ഒടുവില്‍ സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.


Leave a comment