
സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോയാണ് പ്രചരിക്കുന്നത്. കൗതുകമുണർത്തുന്നതും ഭയപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു മുതലയുടേതും മനുഷ്യന്റേതുമാണ് വീഡിയോ.
മുതലയുടെ വേഷം കെട്ടി ഒരാൾ അതിന്റെ കാലിൽ തൊടുകയാണ്. നരേന്ദ്രസിംഗ് എന്ന ഉപയോക്താവ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 10 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, മുതലയുടെ വേഷം ധരിച്ച ഒരാളെ കാണാം.
നദീതീരത്ത് ഒരു മുതലയുടെ അരികിൽ അവൻ നിലത്ത് കിടക്കുകയായിരുന്നു. പിന്നാലെ അതിന്റെ കാലിൽ തൊടുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോയില്‍ മുതലയ്ക്ക് ഭാവ വ്യത്യാസങ്ങള്‍ ഒന്നുമില്ലെങ്കിലും പിന്നീട് മുതല ഇയാളെ ആക്രമിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


Leave a comment