തികഞ്ഞ മതേതരചിന്തയുടെ ഉടമയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

11-12-2022

കൊച്ചി : തികഞ്ഞ മതേതരചിന്തയുടെ ഉടമയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് വയലാർ രവിയും മേഴ്‌സിയും വിവാഹിതരായത്. മത-ജാതി ചിന്തകളില്ലാത്ത വിശാലമായ മാനവിക കാഴ്ചപ്പാടാണ് വയലാർ രവിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്‌മെന്റ് പുരസ്‌കാരം വയലാർ രവിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിയോജിക്കുന്നവരോടും വ്യക്തിബന്ധം പുലർത്താൻ വയലാർ രവി ശ്രദ്ധിച്ചിരുന്നു. അടുപ്പമുള്ളവരോടുപോലും രാഷ്ട്രീയമായ വിയോജിപ്പുകൾ അദ്ദേഹം മറയില്ലാതെ രേഖപ്പെടുത്തി. കേന്ദ്രമന്ത്രി, സംസ്ഥാനമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പൊതുതാത്പര്യങ്ങൾക്കായി നിലകൊണ്ടു. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ചെയ്ത കാര്യങ്ങൾ പ്രവാസികളുട മനസ്സിൽ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started