അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണി മഞ്ചലിൽ ചുമന്ന് ദുരിതയാത്ര

11-12-2022

പാലക്കാട് : അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണി മഞ്ചലിൽ ചുമന്ന് ദുരിതയാത്ര. മൂന്നര കിലോമീറ്റർ ദൂരമാണ് ഗര്‍ഭിണിയുമായി ആംബുലന്‍സിലെത്തിക്കാന്‍ ബന്ധുക്കള്‍ നടന്നത്.

അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സുമതി മുരുകൻ(25) എന്ന യുവതിയെയാണ് തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ യുവതി പ്രസവിച്ചു. 

ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിച്ചാണ് കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറം ലോകത്തേക്ക് എത്തുന്നത്. രാത്രി ആനയിറങ്ങുന്ന സ്ഥലമാണ് ഇത്. പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ഫോൺ വിളിച്ചെങ്കിലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. ഇതോടെയാണ് ആനവായ വരെ യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിച്ചത്


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started