
10-12-2022
തിരുവനന്തപുരം : കേരള സർവകലാശാലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനു കിരീടം. 135 പോയിന്റുകളുമായാണ് മാർ ഇവാനിയോസ് കോളേജ് ഓവറോൾ ചാമ്പ്യന്മാരായത്. 67 പോയിന്റ് നേടി പുനലൂർ എസ്.എൻ. കോളേജ് രണ്ടാംസ്ഥാനവും 58 പോയിന്റ് നേടി കാര്യവട്ടം എൽ.എൻ.സി.പി.ഇ. മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിലും മാർ ഇവാനിയോസാണ് ചാമ്പ്യന്മാർ. 81 പോയിന്റാണ് നേടിയത്. 57 പോയിന്റ് നേടി പുനലൂർ എസ്.എൻ. കോളേജ് വനിതാ വിഭാഗം ചാമ്പ്യന്മാരുമായി. സമാപന സമ്മേളനം കേരള സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അരുൺകുമാർ, ജയ്‌രാജ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഏഴു മുതൽ ഒൻപതു വരെയായിരുന്നു മത്സരങ്ങൾ.അത്‌ലറ്റിക് മീറ്റ് കൺവീനർ ഡോ. സനിൽ സെബാസ്റ്റ്യൻ കേരള സർവകലാശാല കായികവകുപ്പ് മേധാവി പ്രൊഫ. ഡോ. കെ.ഐ.റസിയ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.


Leave a comment