മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു

December 5, 2022

മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു. ഡൽഹിയിലാണ് സംഭവം. 30 വയസുകാരനായ അത്താർ റഷീദാണ് ഒരു ക്ലിനിക്കിൽ വച്ച് നടത്തിയ മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി.

മുടി മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകൻ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തിൽ ഉടനീളം തടിപ്പ് കണ്ടു. തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ പരാതി നൽകുകയായിരുന്നു എന്നും ആസിയ ബീഗം വ്യക്തമാക്കി. മുടി മാറ്റിവെക്കൽ ചികിത്സ നടത്തിയ രണ്ട് പേരടക്കം നാല് പേരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started