
04-12-2022
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ (ഐഎസ്‌ആര്‍ഒ) സയന്റിസ്റ്റ്/എന്‍ജിനിയര്‍ ‘എസ്സി’ തസ്തികയില്‍ 68 ഒഴിവുണ്ട്.ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് അവസരം. ബിടെക്/ ബിഇ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ national career service portal ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ‘ഗേറ്റ്’ സ്കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. ബംഗളൂരു, മഹേന്ദ്രഗിരി, ഹാസന്‍, അഹമ്മദാബാദ്, ശ്രീഹരിക്കോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാവും നിയമനം. അവസാന തീയതി ഡിസംബര്‍ 19. വിശദവിവരങ്ങള്‍ക്ക് http://www.isro.gov.in കാണുക.


Leave a comment