സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

DECEMBER 03, 2022

പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started