Dec 2, 2022

പത്തനംതിട്ട : സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് ഗുരുതര പരിക്ക്.അടൂരിലാണ് സംഭവം നടന്നത്. കേസിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്കും സ്റ്റീല്‍ പൈപ്പിന് അടിയേറ്റിട്ടുണ്ട്.
വഴക്കിനിടെ അമ്മയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. ഇതുകണ്ട ഭാര്യ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഭാര്യയോടും ദേഷ്യമായി. തുടര്‍ന്ന് സ്റ്റീല്‍ പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷിനുമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Leave a comment