
02-12-2022
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിനാളെ പരിഗണിക്കും. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനാണ് സിറ്റിംഗ്.
വിജ്ഞാപനമനുസരിച്ച് അപേക്ഷകന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനായിരിക്കണമെന്നാണ് വ്യവസ്ഥ . ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് നാളെ പരിഗണിക്കുക.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ നടപടി സ്റ്റേ ചെയ്യണം. മേല്‍ശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.സമുദായം നോക്കാതെ യോഗ്യരായവരില്‍നിന്ന് മേല്‍ശാന്തിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടിട്ടുണ്ട്.


Leave a comment