വിഴിഞ്ഞത്ത് കണ്ടലറിയാവുന്ന പത്തുപേർക്കെതരിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തി കേസ് എടുത്തു

02-12-2022

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസ്. വിഴിഞ്ഞം എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് എതിരെ ഇന്നലെ രണ്ട് കേസുകൾ കൂടി എടുത്തിരുന്നു.

കണ്ടലറിയാവുന്ന പത്തുപേർക്കെതരിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ പത്തുപേര്‍ എസ്ഐയെ കല്ലെറിഞ്ഞി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ് ഐ ആറിൽ പറയുന്നു.

ഇന്നലെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി പതിനാറ് പ്രതികളാണ് ഉൾപ്പെട്ടിരിക്കുന്നത്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിലുണ്ട്. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 85ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്ഡജൻ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started