
Dec 2, 2022
തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. പാറശാല ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിനി മന്യക്കാണ് പരിക്കേറ്റത്.
നെയ്യാറ്റിൻകരയിൽ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്ക് പോവുകയായിരുന്നു മന്യ. യാത്രയ്ക്കിടെ ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം.
പെൺകുട്ടി തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ ബൈക്ക് യാത്രികരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് മന്യയെ ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ മന്യയുടെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ വിദ്യാർഥിനി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


Leave a comment