02-11-2022

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അന്തിയുറങ്ങുന്ന നവോത്ഥന നേതാവിനോട് അനാദരവ്. ആധുനിക കേരളത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ഡോ പല്പുവിന്‍റെ സമ്യതി കൂടിരം ഇന്ന് നാശത്തിന്റെ വക്കിൽ.
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹികനവോത്ഥാന നേതാവായിരുന്ന ഡോ:പല്പുവിന്റെ സ്മൃതി കുടീരമാണ് നാം ഈ കാണുന്നത്. സ്മൃതി കുടീരത്തിന്റ അവസ്ഥ വളരെ ശോചനീയമാണ് .അനശ്വര നേതാവിന്റെ സ്മൃതി കുടീരമാകെ പൊട്ടിപ്പൊളിഞ്ഞ് ചുറ്റും കാടുപിടിച്ച് നശിച്ച് കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് മാലിന്യങ്ങളും നിക്ഷേപിക്കപെട്ടിരിക്കുന്നു
വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്ത വിധത്തിൽ സമൃതി കൂടിരം സംരക്ഷണമെന്ന ആവശ്യമാണ് പല്പുവിന്റെ കുടുബാംഗങ്ങൾ പറയുന്നത്.
ഡോ.പല്പുവിന്റെ പേരു പറഞ്ഞ് അഭിമാന കൊള്ളുന്നവർ സമൃതി കൂടീരത്തെ കൈ ഒഴിഞ്ഞ അവസ്ഥയാണ്. സ്മൃതി കുടീരം സംരക്ഷിക്കണമെന്ന ആവശ്യം സമൂഹത്തിൽ നിന്നും ഉയരുന്നത്.
തിരുവനന്തപുരം കോർപ്പറേഷന്റെ മൂക്കിൻ തുമ്പിൽ സ്ഥിതി ചെയ്യുന്ന സ്മൃതി കുടീരം സംരക്ഷിക്കുമെന്ന പ്രത്യാശിക്കാം.


Leave a comment