ആറ്റിങ്ങലിലെ കടുത്ത ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരം കാണാൻ അവസരമൊരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി.

30-11-2022

ആറ്റിങ്ങൽ :ആറ്റിങ്ങലിലെ കടുത്ത ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരം കാണാൻ അവസരമൊരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി.

സൊസൈറ്റി ഒരുക്കിയ ടൂർപാക്കേജിലൂടെ 30 പേർ മത്സരം കാണാനായി ഖത്തറിലേക്ക്‌ പുറപ്പെട്ടു. വിമാന ടിക്കറ്റ്, ലോകകപ്പ് സന്ദർശന ടിക്കറ്റ്, താമസ സൗകര്യം അനുബന്ധ സംവിധാനങ്ങളെല്ലാം സൊസൈറ്റി ഒരുക്കി നൽകി.

അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് സജീവമായിട്ടുള്ള സൊസൈറ്റി തങ്ങളുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രയൊരുക്കിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണസ്ഥാപനം ലോകകപ്പ് മത്സരം കാണാൻ ഫുട്ബോൾപ്രേമികൾക്കായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, സൺസ്റ്റാർ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് മനാസ് രാജിന് ആദ്യടിക്കറ്റ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ലാഭമോ യൂസർഫീയോ വാങ്ങാതെയാണ് സൊസൈറ്റി പദ്ധതി നടപ്പാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started