
24-11-2022
ശിവഗിരി : ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ശിവഗിരിയിൽ നടന്നു. ഗുരുകല്പിത വിഷയങ്ങളിൽ കൂടുതൽ അവബോധം തീർഥാടകർക്ക് ലഭ്യമാകുംവിധം എക്സിബിഷനുകൾ സംഘടിപ്പിക്കുന്നത് ഉചിതമാകുമെന്നും വി.ജോയി എം.എൽ.എ. യോഗത്തിൽ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, എ.ഡി.എം. അനിൽ ജോസ്, ഡിവൈ.എസ്.പി. നിയാസ്, തഹസീൽദാർ സജി, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഇരുപതോളം വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a comment