വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

24-11-2022

വർക്കല ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയാണ് (16) മരിച്ചത്. പ്ലാവഴികം ഉല്ലാസ് ഭവനിൽ ഉല്ലാസിന്റെയും നിമ്മിയുടെയും മൂത്ത മകളാണ് ഭാഗ്യനന്ദ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറു കൊണ്ടുപോകില്ല എന്നു പറഞ്ഞ് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഇന്നലെ കുട്ടി സ്കൂളിൽ പോയിരുന്നില്ല. വൈകുന്നേരം മൂന്നരയോടു കൂടി അമ്മയും കുട്ടിയുടെ ഇളയ സഹോദരി കൃഷ്ണേന്ദുവും കൂടി സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി കടയിൽ പോയി തിരികെ വന്നപ്പോഴായിരുന്നു കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഭാഗ്യനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started