സൈനിക സ്കൂൾ പ്രവേശനത്തിനായി നവംബർ 30 വരെ അപേക്ഷിക്കാം

23-11-2022

കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ആറാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഒമ്പതാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ആറാം ക്ലാസിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ 80 ആൺകുട്ടികളും 10 പെൺകുട്ടികളും, ഒൻപതാം ക്ലാസിൽ 17 ഒഴിവുകളുമാണ്. ആറാം ക്ലാസിലെ പ്രായപരിധി 31.03.2023-ൽ 10 വയസ്സിനും 12 വയസ്സിനുമിടയിലും ഒമ്പതാം ക്ലാസിലേക്ക് 13 നും 15 നും ഇടയിലുമാണ്. ഒൻപതാം ക്ലാസിലേക്കുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. പെൺകുട്ടികൾക്കുള്ള പ്രവേശനം ആറാം ക്ലാസിലേക്ക് മാത്രമാണ്. അംഗീകൃത പുതിയ സൈനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദമാക്കിയിട്ടുണ്ട്.

ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ (AISSEE) – 2023 2023 ജനുവരി 08-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30 നവംബർ 2022 ആണ് (വൈകിട്ട് 5 മണി വരെ). പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് AISSEE 2023-ന്റെ വിശദമായ വിവര ബുള്ളറ്റിൻ വായിക്കുകയും https://aissee.nta.nic.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മാത്രം അപേക്ഷിക്കുകയും ചെയ്യാം. പരീക്ഷയുടെ സ്കീം/കാലയളവ്/സിലബസ്, സൈനിക് സ്‌കൂളുകൾ/പുതിയ സൈനിക് സ്‌കൂളുകൾ എന്നിവയുടെ ലിസ്റ്റ്, സീറ്റുകളുടെ സംവരണം, പരീക്ഷാ നഗരങ്ങൾ, വിജയിക്കുന്നതിനുള്ള ആവശ്യകതകൾ, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ തുടങ്ങിയവ http://www.nta.ac.in അല്ലെങ്കിൽ https://aissee.nta.nic.ac.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്. പരീക്ഷാ ഫീസ് പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഓൺലൈനായി അടയ്‌ക്കേണ്ടതുണ്ട്. പരീക്ഷാ ഫീസ് ജനറൽ/ഒബിസി(എൻസിഎൽ)/ഡിഫൻസ്/മുൻ സൈനികർക്ക് 650 രൂപയും എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ്.
പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂൾ ഏതെങ്കിലും വ്യക്തിയെയോ/സംഘടനയെയോ/സ്ഥാപനത്തെയോ നിയോഗിച്ചിട്ടില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started