സായിഗ്രാമത്തിൽ നടന്ന സായിസ്മരണ സമൂഹവിവാഹം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു

sai

Wednesday 23 November, 2022

തിരുവനന്തപുരം : സത്യസായി ബാബയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സായിഗ്രാമത്തിൽ നടന്ന സായിസ്മരണ സമൂഹവിവാഹം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സന്ദീപ്.എ.എസിന്റെയും രഞ്ജിനിയുടെയും വിവാഹമാണ് നടന്നത്. പുഷ്പകുമാർ.ടി.പിയും സുധ പുഷ്പകുമാറുമാണ് വിവാഹം സ്‌പോൺസർ ചെയ്തത്.സായിഗ്രാമത്തിൽ സമൂഹ വിവാഹത്തിലൂടെ ഇതുവരെ 301 വിവാഹങ്ങളാണ് നടന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുട്ടത്തറ വിജയകുമാർ,എ.ചന്ദ്രബാബു, മനോജ്,വേങ്ങോട് മധു,ഇളമ്പ ഉണ്ണികൃഷ്ണൻ,ശ്രീകാന്ത്. പി.കൃഷ്ണൻ, പ്രൊഫ. ബി.വിജയകുമാർ,സി. കെ.രവി, ഓച്ചിറ അനിൽ, ഡോ.വി.വിജയൻ,പള്ളിപ്പുറം ജയകുമാർ,ബി.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started