സംസ്ഥാനത്ത് മദ്യവില രണ്ട് ശതമാനം കൂട്ടാൻ തീരുമാനം

Nov 23, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില രണ്ട് ശതമാനം കൂട്ടാൻ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെ മദ്യത്തിന്റെ വിലയിൽ വർധന വരാൻ സാധ്യതയുണ്ടെന്നാണ് ബെവ്കോ അധികൃതർ നൽകുന്ന വിവരം.

വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും. വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ.

മദ്യ ഉത്പാദകര്‍ക്കുള്ള ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് വില വര്‍ധന നടപ്പാക്കുന്നത്. ടാക്സ് ഒഴിവാക്കുന്നതിനായി മദ്യ കമ്പനികൾ ഉത്പാദനം നിർത്തിവെച്ചും വിതരണം നിർത്തിവെച്ചും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ ഉണ്ടാകുന്ന 170 കോടിയുടെ നഷ്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started