
23-11-2022
ആറ്റിങ്ങൽ : അടൂർ പ്രകാശ് എം. പി യെ ആറ്റിങ്ങൽ വെച്ച് നടന്ന പട്ടയമേളയിൽ നിന്ന് മാറ്റി നിർത്താൻ ഇടതുപക്ഷം ആറ്റിങ്ങൽ തഹശിൽദാരൂ മായിചേർന്നു എം. പി യെ അറിയിക്കാതെ സമയം മാറ്റിയ നടപടിയിൽ പ്രതിക്ഷേധിച്ച് ഐ. എൻ. റ്റി. യു. സി, യൂത്ത് കോൺഗ്രസ് സംഘടനകൾ സംയുക്തമായി പ്രതിക്ഷേധ പ്രകടനവും സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണയും നടത്തുകയുണ്ടായി. സി. പി. എം ഇടതുപക്ഷ സംഘടനയിൽ പെട്ട ചില ഉദ്യോഗസ്ഥരുമായി ചേർന്നു സർക്കാർ പ്രോഗ്രാമുകളിൽ നിന്ന് ബോധപുർവ്വം മാറ്റിനിർത്തുവാൻ ശ്രമിക്കുന്നത് ഇനി ആവർത്തിക്കാൻ അനുവദിക്കില്ലയെന്ന് പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
പ്രതിക്ഷേധ മാർച്ചിന് എസ്. ശ്രീരംഗൻ, വി. ചന്ദ്രിക, ആർ. വിജയകുമാർ, എച്ച്. ബഷീർ, ശാസതാവട്ടം രാജേന്ദ്രൻ, കല്ലൂർക്കോണം സതീഷ്, മുദാക്കൽ രത്നാകരൻ, പ്രസാദ്, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. ആറ്റിങ്ങൽ സതീഷ്, കെ. കൃഷ്ണമൂർത്തി, ലാൽ കോരാണി, കൂട്ടിൽ രാജേന്ദ്രൻ, ആലംകോട് ജോയി, മാമം വിജയൻ എന്നിവർ സംസാരിച്ചു.

Leave a comment