സംസ്ഥാനത്ത് റേഷന്‍കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Nov 22, 2022

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍കടകള്‍ അനിശ്ചിതകാല സമരത്തിലേക്ക് .ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് പിന്നിലെ കാരണം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാല്‍ കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് എ.കെ ആര്‍.ഡി.ഡി എ.,കെ. എസ്.ആര്‍ ആര്‍.ഡി.എ, കെ.ആര്‍. യു.എഫ്, എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. നാളെ സമര നോട്ടീസ സർക്കാറിന് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started