
22-11-2022
കാട്ടാക്കട : റോഡരികിൽ റബ്ബർമരങ്ങളുടെ തണലിനുതാഴെ രണ്ട് സൈക്കിളുകൾ കൂട്ടിക്കെട്ടി അതിൽ കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ കൂടാരം. ഇതിലാണ് കാട്ടാക്കട ചാരുപാറ സ്വദേശിയായ സോമൻ കഴിയുന്നത്. കുറ്റിച്ചൽ തച്ചൻകോട്-കോട്ടൂർ റോഡരികിലെ ഈ സൈക്കിൾ കുടിലിൽ കഴിയുന്ന സോമൻ വർഷങ്ങളായി സ്വന്തം നാട്ടിൽ അഭയാർഥിയാണ്.കാളവണ്ടിക്കാരനായ കുട്ടന്റെയും മീനാക്ഷിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയയാളായ സോമൻ ബാല്യംമുതലേ അച്ഛനോടൊപ്പം ചില്ലറ പണികൾ ചെയ്താണ് ജീവിച്ചത്. അന്നന്ന് കിട്ടുന്നത് അന്നത്തിന് പോലും തികയാതെ വന്നതോടെ നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കോട്ടൂർ വനത്തിൽ വിറക് ശേഖരിക്കുന്നവർക്കൊപ്പം കൂടി. വിറക് ശേഖരിച്ച് ഹോട്ടലുകൾക്കും മറ്റാവശ്യക്കാർക്കും വിൽക്കലായിരുന്നു ദീർഘനാൾ ജോലി. കുടുംബം ഭാഗം വച്ചപ്പോൾ 10 സെൻറ് ഭൂമി കിട്ടി. ഭാഗം പിരിഞ്ഞതോടെ സഹോദരങ്ങളും പലവഴിക്കായി.

Leave a comment