നീർത്തട യാത്രയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി

neerthada-yatra

22-11-2022

ചിറയിൻകീഴ്: ഹരിതകേരള മിഷൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള നീർത്തട യാത്രയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കളിയിൽപ്പാലത്തിൽ നിന്നാരംഭിച്ച് ശാർക്കര ആറിന്റെ തീരം വരെ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. നീർത്തടയാത്ര ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ശിവപ്രഭ, രാഖി, അനീഷ്, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ, മൈനർ ഇറിഗേഷൻ ഓവർസീയർ, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ യാത്രയിൽ പങ്കെടുത്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started