ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം; ബാഗുകളും ഫോണുകളും കത്തി നശിച്ചു

Fire broke out in chala tamil school during PSC exam

22-11-2022

തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. പി.എസ്.സി നടത്തുന്ന എസ്.ഐ ടെസ്റ്റ് എഴുതാനെത്തിയവര്‍ മൊബൈല്‍ ഫോണും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

ക്ലോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈല്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. 10 ഫോണും ബാഗുകളും കത്തി നശിച്ചു. പവര്‍ ബാഗുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started