
21-11-2022
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമം(51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്‌ഷനിൽ രാവിലെയായിരുന്നു അപകടം.
സുമം രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്.

Leave a comment