

21-11-2023
സംവിധായകൻ വക്കം രാജീവിന്റെ നേതൃത്വത്തിൽ അഭിനയ കളരിയിലൂടെ അഭിനേതാക്കളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി മംഗ്ലാവിള പ്രോഗ്രസീവ് ലൈബ്രറി ഹാളിൽ വെച്ചു Handsome Media & Oriole Media- യും സംയുകതമായി സംഘടിപ്പിച്ചു .വക്കം പഞ്ചായത്ത് 9 വാർഡ് മെബർ ശ്രീ അരുൺ ,അഭിനയ കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.. കേരളത്തിന് അകത്തും പുറത്തും, വിദേശരാജ്യങ്ങളിലുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയുംചെയ്യുകയും ,ഡയറക്ടർ ശ്യാമ പ്രസാദ് നൊടപ്പം കാസ്റ്റിംഗ് ഡയറക്ടർ ആയും അഭിനേതാവായുംശ്രീ സജി തുളസിദാസ് ചടങ്ങിൽ മുഖ്യഅതിഥിയായി, അഭിനയത്തെകുറിച്ചുള്ള ക്ലാസ്സ് നയിച്ചു . മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പടെ ധാരാളം അംഗീകാരം ലഭിച്ച അഭിനേതാവ് ശ്രീ ഗിരീഷ്ബാബു കടയ്ക്കാവൂർ, ശ്രീ ഷാൻ കടയ്ക്കാവൂർ , കവിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയ ശ്രീ സുധീർ എ എസ് , Camera Man ശ്രീ മനു മോഹൻദാസ്, Oriole Media പ്രൊഡ്യൂസർ ശ്രീ സനിൽ എസ്.തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ പ്രായവ്യത്യാസംമില്ലാതെ ഏവർക്കും വ്യത്യസ്ഥ ഒരു അനുഭവമായി.വക്കം ദേശത്തെ സംബന്ധിച്ചു ഇതുപോലുള്ള അഭിനയകളരികൾ ,അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ഒരു പ്രചോദനം മായിരുന്നു .തുടർന്നും വരും ദിവസങ്ങളിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന അഭിനയകളരി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.









Leave a comment