
November 20, 2022
പെരുമാതുറ : ലോകകപ്പിനൊട് അനുബന്ധിച്ച് മുതലപ്പൊഴിയിലും ആരാധകരുടെ ആവേശം. കാൽപ്പന്ത് കളിയുടെ ആവേശം നിറച്ച് ആരാധകർ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിളംബര ആഘോഷയാത്ര നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്ന ഫുട്‌ബോൾ വേൾഡ് കപ്പ് വിളമ്പര ഘോഷയാത്ര , അക്ഷരാർത്ഥത്തിൽ ആഹ്ലാദ റാലിയായി മാറി.
അഴൂർ കടവ് പാലത്തിൽ നിന്നും വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച വിളമ്പര ആഘോഷയാത്ര പെരുമാതുറ, കൊട്ടാരം തുരുത്ത് , ചേരമാൻ തുരുത്ത് പുതുക്കുറിച്ചി വഴി മുതലപ്പൊഴിയിൽ എത്തിച്ചേർന്നപ്പോൾ വിളംബര ആഘോഷ യാത്ര ആവേശ കൊടുമുടിയിലെത്തി.
നൂറു കണക്കിന് ബൈക്കുകളിൽ നിരവധി യുവാക്കൾ റാലിയുടെ ഭാഗമായി. ഇഷ്ട ടീമുകളുടെ വസ്ത്രങ്ങളണിഞ്ഞ് ആർപ്പ് വിളികളോട് കൂടി അഘോഷങ്ങളിൽ അവർ കൂട്ടമായി അണിനിരന്നു.മുതലപ്പൊഴിയിൽ റാലി എത്തിയതോടെ വിനോദ സഞ്ചാരികളും യുവാക്കളോടൊപ്പം ചേർന്നു ആഘോഷത്തിൽ പങ്കാളികളായി.
Leave a comment