
21-11-2022
വർക്കല : ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിനും ശിവഗിരി എച്ച്.എസ്.എസിനും ഓവറോൾ കിരീടം. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 163 പോയിന്റോടെയാണ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. ഒന്നാമതെത്തിയത്. വർക്കല ജി.എം.എച്ച്.എസ്.എസിനാണ്(150 പോയിന്റ്) രണ്ടാംസ്ഥാനം. എച്ച്.എസ്.എസ്. ജനറൽ വിഭാഗത്തിൽ 204 പോയിന്റുമായാണ് ശിവഗിരി എച്ച്.എസ്.എസ്. ഓവറോൾ നേടിയത്. വർക്കല ജി.എം.എച്ച്.എസ്.എസ്.(120) രണ്ടാംസ്ഥാനം നേടി.
യു.പി. ജനറൽ വിഭാഗത്തിൽ മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂൾ(61) ഓവറോളും ഇടവ ലിറ്റിൽ ഫ്ളവർ സ്കൂൾ(60) രണ്ടാമതുമെത്തി. എൽ.പി. ജനറൽ വിഭാഗത്തിൽ വർക്കല ജി.എൽ.പി.ജി.എസ്.(51) ഓവറോളും വക്കം ജി.എൻ.എൽ.പി.എസ്.(48) എന്നിവ രണ്ടാംസ്ഥാനവും നേടി. സംസ്കൃതോത്സവം എച്ച്.എസ്. വിഭാഗത്തിൽ ശിവഗിരി എച്ച്.എസ്.എസ്.(81) ഒന്നും കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.(79) രണ്ടും സ്ഥാനങ്ങൾ നേടി. യു.പി. വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി.എസ്.(91) ഒന്നും അയിരൂർ ജി.യു.പി.എസ്.(90) രണ്ടും സ്ഥാനങ്ങളിലെത്തി.
അറബിക് കലോത്സവം എച്ച്.എസ്. വിഭാഗത്തിൽ ശിവഗിരി എച്ച്.എസ്.എസ്.(87) ഒന്നും കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.(80) രണ്ടും സ്ഥാനങ്ങളിലെത്തി. യു.പി. വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.(54), കുരയ്ക്കണ്ണി എച്ച്.വി.യു.പി.എസ്.(53) എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. എൽ.പി. വിഭാഗത്തിൽ വർക്കല ജി.എൽ.പി.ജി.എസ്.(43) ഒന്നും ചിലക്കൂർ ജി.എം.എൽ.പി.എസ്.(41) രണ്ടും സ്ഥാനം നേടി.
നഗരസഭാ ചെയർമാൻ കെ.എം.ലാജിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വി.ശശി എം.എൽ.എ. സമ്മാനദാനം നിർവഹിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ജില്ലാപ്പഞ്ചായത്തംഗം ഗീത നസീർ, വർക്കല എ.ഇ.ഒ. ആർ.ബിന്ദു, നഗരസഭാ കൗൺസിലർമാരായ സി.അജയകുമാർ, പി.എം.ബഷീർ, ആർ.അനിൽകുമാർ, അനു കെ.എൽ., വർക്കല ബി.പി.സി. ദിനിൽ കെ.എസ്., സ്കൂൾ പ്രിൻസിപ്പൽ പി.എം.രാജേഷ്, പി.ടി.എ. പ്രസിഡന്റ് എസ്.പ്രസന്നൻ, എസ്.എം.സി. ചെയർമാൻ എസ്.ജോഷി, പ്രഥമാധ്യാപിക ബിനു തങ്കച്ചി, ഗീത, ബി.എസ്.ജോസ്, എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment