
20-11-2022
വർക്കല:പാപനാശം രംഗകലാകേന്ദ്രത്തിൽ ജയ്പ്പൂർ ഖരാനയിൽ പരിശീലനം നേടിയ പണ്ഡിറ്ര് രാജേന്ദ്ര ഗംഗാനിയുടെ നേതൃത്വത്തിൽ 20 മുതൽ 22 വരെ ത്രിദിന കഥക് നൃത്തശില്പശാല നടക്കും.കേന്ദ്രസംഗീത നാടക അക്കാഡമിയുടെ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുളള കലാകാരനാണ് രാജേന്ദ്രഗംഗാനി.നൃത്തത്തിലുപരി സംഗീതത്തിലും കവിതയിലും മികവ് പുലർത്തുന്ന അദ്ദേഹത്തിന്റെ നൃത്തശില്പങ്ങൾ തീർത്തും വ്യത്യസ്തമാണ്.നൃത്തത്തിനായി അനുയോജ്യമായ ഗാനങ്ങൾ തിരഞ്ഞെടുക്കാറുളള അദ്ദേഹത്തിന്റെ കോറിയോഗ്രാഫിക് സൃഷ്ടികൾ പുതുമയും മികവും പുലർത്തുന്നവയാണ്.

Leave a comment