നിലാവ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ഗോപിനാഥ് അനുസ്മരണം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു

p

Sunday 20 November, 2022

കടയ്ക്കാവൂർ: നിലാവ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ഗോപിനാഥ് അനുസ്മരണം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിലാവ് ജനറൽ കൺവീനർ ഷിബു കടയ്ക്കാവൂർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ആർ.പ്രദീപ്‌ ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞ 45 വർഷമായി വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു ജാനകി ഹോസ്പിറ്റൽ. വളരെ ജനകീയനായ ഡോ.ഗോപിനാഥിനെ അനുസ്മരിച്ചുകൊണ്ട് അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു,ഡോ.എം. ജയപ്രകാശ്, വക്കം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ.വി, കടയ്ക്കാവൂർ പഞ്ചായത്ത്‌ ജനപ്രതിനിധികളായ ഉദയ, ലല്ലു, സജി, രേഖാസുരേഷ് എന്നിവരും സംസാരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started