
19-11-2022
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകൾക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വൻ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്.

Leave a comment