
19-11-2022
തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവുമായ എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ വിലക്കിയതിന് നേരത്തെ ലത്തീഫിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച ലത്തീഫ് മർദ്ദിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ എം എ ലത്തീഫിനെ പുറത്താക്കിയത്.
നേരത്തെ ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

Leave a comment