ശബരിമലയ്ക്കുള്ള KSRTC ബസില്‍ അപകടകരമാംവിധം പുഷ്പാലങ്കാരം‍ പാടില്ല:’ ഹൈക്കോടതി

19-11-2022

കോടതിയുടെ ശ്രദ്ധയിൽപ്പെട്ട ഫോട്ടോകളിലെ ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ളതാണെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു

ശബരിമല സർവ്വീസിനുള്ള കെഎസ്ആര്‍ടിസി ബസുകളിൽ കൊടി തോരണങ്ങളും പൂക്കളും അപകടകരമായ രീതിയിൽ പാടില്ലെന്ന് ഹൈക്കോടതി.ഇവ ഉടനടി നീക്കം ചെയ്യണം.ഇത്തരത്തിൽ ബസുകളില്‍ ചെയ്യുന്നത് റോഡിലെ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതെറ്റാൻ കാരണമാകും.

കോടതിയുടെ ശ്രദ്ധയിൽപ്പെട്ട ഫോട്ടോകളിലെ ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ളതാണെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.ഇനി ഇത്തരം രീതികൾ വേണ്ടെന്നും നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് കേസ് പരിഗണിച്ചത്. കേസ് വീണ്ടും ചൊവ്വാഴ്ച്ച പരിഗണിക്കും.

കൊടി തോരണങ്ങൾ ഇപ്രകാരം ബസിൽ കെട്ടിയതെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്ന് ഉൾപ്പടെ എത്തുന്ന അയ്യപ്പ ഭക്തരുടെ റോഡ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനം ഊർജ്ജിത ശ്രമങ്ങൾ നടത്തണമെന്നും കോടതി പറഞ്ഞു.

ഡ്രൈവർമാർക്ക് ഇടത്താവളങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ബോധവത്ക്കരണം നൽകണം. ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഇത് സംബന്ധിച്ച് ഇന്ന് നടപടി എടുക്കണം. വിഷയത്തില്‍ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തോട് തിങ്കളാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started