
19-11-2022
തമിഴ്‌നാട്ടിൽ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലും പോലീസിന്റെ റെയ്ഡ്. ട്രിച്ചിയിൽ രണ്ട് വ്യക്തികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒറ്റേരി, എസ്എസ് പുരം, പൂനമല്ലി പ്രദേശങ്ങളിലും സമാനമായ തിരച്ചിൽ നടക്കുന്നുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ മൂന്നാം തവണയാണ് റെയ്ഡ് നടക്കുന്നത്. നവംബർ 15 ന് നടത്തിയ റെയ്ഡിൽ നാല് സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
അടുത്തിടെ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണം നടന്നിരുന്നു. ഈ കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തീവ്രവാദ ബന്ധം ആരോപിച്ച് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഒക്ടോബർ 23-നാണ് കോട്ടായി ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ സ്‌ഫോടനമുണ്ടായത്.

Leave a comment