
Nov 19, 2022
കൊച്ചി: അഞ്ചുവയസുകാരനെ അർദ്ധ നഗ്‌നനാക്കി നിലത്ത് കിടത്തി പ്രതിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര് കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകള്‍ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും പരാതി നല്‍കിയിരുന്നു.
ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചത്.

Leave a comment